x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/08/2023

മിഷൻ ലീഗ് കുഞ്ഞേട്ടൻ അനുസ്‌മരണം നടത്തി

ചങ്ങനാശ്ശേരി: ചെറുപുഷ്‌പ മിഷൻ ലീഗിൻ്റെ സ്ഥാപക നേതാവായ കുഞ്ഞേട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിൻ്റെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്‌മരണ സമ്മേളനം നടത്തി. ചെറുപുഷ്‌പ മിഷൻ ലീഗ് അന്തർദേശിയ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങിൽ മിഷൻ ലീഗ് പ്രസിഡന്‍റ് ഡേവിസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു.

സിറോമലബാർസഭയുടെ വൊക്കേഷൻ കമ്മീഷൻ ചെയർമാനും മിഷൻ ലീഗിൻ്റെ സഹരക്ഷാധികാരിയുമായ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗിൻ്റെ പ്രഥമ ഇന്ത്യൻ ദേശിയ പ്രസിഡന്റായിരുന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്, കുഞ്ഞേട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അന്തർദേശിയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മിഷൻ ലീഗിൻ്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

Related Updates


east