x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

21/09/2023

മിഷൻ ക്വസ്റ്റ് 2023

കാക്കനാട്: സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന ‘മിഷൻ ക്വസ്റ്റ് ‘എന്ന ഓൺലൈൻ ക്വിസ്, 2023 ഒക്ടോബർ ഇരുപത്തെട്ടാം തിയ്യതി ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഗൂഗിൾ ഫോം ഉപയോഗിച്ച് നടത്തപ്പെടും. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ,സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവുലഭിക്കത്തക്ക രീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. പഠനവിഷയങ്ങൾ സരളമായി മനസ്സിലാക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയ്യാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കും.

മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെ നടത്തപ്പെടുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാവും. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. വി. മർക്കോസിൻ്റെ സുവിശേഷത്തിൽനിന്ന് നാല്പതുശതമാനവും കൂദാശകൾക്കും കൂദാശാനുകരണങ്ങൾക്കുമായി മുപ്പതുശതമാനവും സീറോമലബാർസഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനത്തിന് മുപ്പതുശതമാനവുമാണ് പാഠ്യപദ്ധതിയിൽ ഇടം നൽകിയിരിക്കുന്നത്. ഇന്ത്യക്കു വെളിയിലുള്ള നാലുരൂപതകൾക്ക് സമയക്രമത്തിൽ വ്യത്യാസമുണ്ട്.

മുപ്പത്തഞ്ചു രൂപതകളിലും വിവിധ പ്രവാസീമേഖലകളിലുമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന സീറോമലബാർ വിശാസികളെ തിരുവചന-സഭാപഠനത്തിനായി ഒരു വേദിയിൽ കൊണ്ടുവരാൻ പരിശ്രമിക്കുന്നുവെന്നത് ഈ പ്രോഗ്രാമിൻ്റെ പ്രത്യേകതയാണ്. വ്യക്തിപരമായും, മതബോധന ക്ലാസ്സുകളിലും, ഭക്തസംഘടനകളുടെ മീറ്റിംഗുകളിലും, കുടുംബകൂട്ടായ്മകളിലുമൊക്കെ വിശകലനം ചെയ്യപ്പെടാവുന്ന രീതിയിലാണ് പഠനസഹായികൾ തയ്യാറാക്കിയിരിക്കുന്നത്. "സഭയെ അറിഞ്ഞ് സഭയെ സ്നേഹിക്കാം, മിഷനെ അറിഞ്ഞ് മിഷനറിയാകാം’’ എന്നതാണ് ഈ പഠനപദ്ധതിയുടെ ലക്ഷ്യം. മിഷൻ ക്വസ്റ്റ് എന്ന പഠന പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ www.syromalabarmission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Related Updates


east