x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

16/11/2023

മിഷന്‍ ക്വിസ് 2023 - പൊടിമറ്റം ജേതാക്കള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിൻ്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെൻ്ററില്‍വച്ച് നടത്തിയ മിഷന്‍ ക്വിസ് 2023-ല്‍ പൊടിമറ്റം ഇടവക ഒന്നാം സ്ഥാനം നേടി. ഷെറിന്‍ മുഴയില്‍, ഐറിന്‍ രാമനാട്ട്, മാത്യു വെട്ടിക്കല്‍ എന്നിവരാണ് പൊടിമറ്റം ഇടവകയ്ക്ക് വേണ്ടി മത്സരത്തില്‍ പങ്കെടുത്തത്. ഇളങ്ങുളം ഇടവക രണ്ടാം സ്ഥാനവും, ചക്കുപള്ളം ഇടവക മൂന്നാം സ്ഥാനവും നേടി. മേരികുളവും, ചേമ്പളവും യഥാക്രമം നാലും, അഞ്ചും സ്ഥാനങ്ങളില്‍ എത്തി. 75 ഇടവകകള്‍ പങ്കെടുത്ത ക്വിസ് മത്സരം കാഞ്ഞിരപ്പള്ളി രൂപത വൈസ് ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് പുല്ലംപ്ലായില്‍ ക്വിസ് മാസ്റ്ററായിരുന്നു. രൂപത ചാന്‍സലര്‍ ഫാ. കുര്യന്‍ താമരശ്ശേരി ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Related Updates


east