We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/07/2023
കാക്കനാട്: ഏകീകൃത സിവിൽ കോഡിനെ സീറോമലബാർസഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും സീറോമലബാർസഭ പി.ആർ.ഒ.യും മീഡിയാ കമ്മിഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി വ്യക്തമാക്കി.