x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

23/07/2024

വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം ആകർഷകമായി അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത, വിശ്വാസ അറിവിൽ വളരേണ്ടതിൻ്റെ പ്രാധാന്യം, നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നമ്മുടെ സഭയുടെ എന്നതിനെക്കാൾ കൂടുതൽ എക്യുമെനിക്കൽ തലങ്ങളിൽ പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിശ്വാസം കാര്യക്ഷമമായി പകർന്നുകൊടുക്കാൻ അവ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. കമ്മീഷൻ അംഗങ്ങളായ മാർ ലോറൻസ് മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ അശംസ അർപ്പിച്ച് സംസാരിച്ചു. സി. ജിൻസി ചാക്കോ എം.എസ്.എം.ഐ-യുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് സമാപിച്ചു. ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന ക്ലാസ്സുകൾ, വിശ്വാസത്തിൻ്റെ ഓരോരോ സത്യങ്ങളെ അവതരിപ്പിക്കുന്നു. റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, റവ. ഡോ. ആന്റണി തക്കടവിൽ, മാർ ജോസ് പുളിക്കൽ, റവ. ഡോ ജേക്കബ് കിഴക്കേവീട്, റവ. ഡോ. ജോയിംസ് പുലിയുറുമ്പിൽ, റവ. ഡോ. തോമസ് തടത്തിൽപുത്തൻവീട്ടിൽ, റവ. ഡോ.അലക്സ് കൊല്ലംകുളം, റവ. ഡോ. തോമസ് മേൽവെട്ടത്ത്, റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, റവ. ഡോ. അരുൺ കലമറ്റത്തിൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ക്ലാസ്സുകൾ Zoom Platform-ലും YouTube-ലും (The Synodal Commission for Catechesis) ലഭ്യമാണ്.

 

Related Updates


east