x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

13/07/2026

വരാപ്പുഴ അതിരൂപതാ വികാരിജനറല്‍മാര്‍ക്ക് പേപ്പല്‍ ബഹുമതി

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ വികാരിജനറല്‍ മാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുടെ  ‘ചാപ്ലിന്‍ ടു ഹിസ് ഹോളി നെസ്’ ബഹുമതി.

വരാപ്പുഴ അതിരൂപതയുടെ വൈദിക സമ്മേളനത്തില്‍ വച്ച് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ വികാരിജനറല്‍മാര്‍ക്ക് സ്ഥാന ചിഹ്നങ്ങള്‍ നല്‍കി ആദരിച്ചു. സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ആശംസകള്‍ അറിയിച്ചു.

 സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ഇടവകാംഗമായ മോണ്‍. മാത്യു കല്ലിങ്കല്‍ ദീര്‍ഘനാള്‍ വരാപ്പുഴ അതിരൂപതയുടെ പ്രൊക്കുറേറ്റര്‍, ഇഎസ് എസ്എസ് ഡയറക്ടര്‍, അസീസി വിദ്യാനികേതന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ എന്ന നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

മരട് മേരി മാഗ്ദലിന്‍ ഇടവകാംഗമായ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം തോട്ടക്കാട്ടുകര പള്ളി വികാരി, മൈനര്‍ സെമിനാരി റെക്ടര്‍, തുടര്‍ന്ന് ദീര്‍ഘകാലം ഓസ്ട്രി യായില്‍ വികാരിയായും തുടര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ സെമിനാരി വിദ്യാര്‍ത്ഥികള്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള വികാരി ജനറലായും സേവനമനുഷ്ഠിച്ചുവരുന്നു.

Related Updates


east