We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/06/2026
എറണാകുളം: സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണത്തിനുള്ള ഒരുക്കങ്ങളിലാണ് കോട്ടപ്പുറം രൂപതയിലെ തുരുത്തൂര്‍ സെന്റ് തോമസ് ഇടവക ദേവാലയം. ഇടവകയിലെ എവുത്തിക്കോസ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 ഞായറാഴ്ച ഒരു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചുതീര്‍ക്കുകയാണ്.
വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെയാണ് ബൈബിള്‍ പാരായണം നടക്കുന്നത്. ഇടവകയിലെ നാനൂറോളം പേര്‍ ചേര്‍ന്ന് ഒരേ സമയം ബൈബിള്‍ വായിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ദിവ്യകാരുണ്യപ്രദക്ഷിണവും വചന ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജോഷി മൂട്ടിക്കല്‍ നേതൃത്വം നല്‍കും.