We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/03/2026
വത്തിക്കാൻ സിറ്റി: വിമാനങ്ങൾ എപ്പോഴും സമാധാനത്തിൻ്റെ വാഹകരായിരിക്കണമെന്നും ഒരിക്കലും യുദ്ധത്തിന്റേതായിരിക്കരുതെന്നും ലിയോ 14-ാമൻ മാർപാപ്പ. 20-ാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങൾ ഉൾപ്പടെയുള്ള ദുരന്തപൂർണമായ അനുഭവങ്ങൾക്ക് ശേഷം ആകാശത്തുനിന്നുള്ള ആക്രമണങ്ങൾ ലോകത്ത് എന്നന്നേക്കുമായി നിരോധിക്കപ്പെടേണ്ടതായിരുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പയുടെ അപ്പസ്തോലിക് യാത്രകൾക്ക് ഉപയോഗിക്കുന്ന ഇറ്റലിയുടെ ദേശീയ വിമാനക്കമ്പനിയായ 'ഐടിഎ എയർവേയ്സിൻ്റെ അധികൃതരുമായും ജീവനക്കാരുമായും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്
ആകാശത്തുനിന്നും മരണവും നാശവും വരുമെന്ന ഭീതിയിൽ ആരും ജീവിക്കാനിടയാകരുത്. സാങ്കേതികവിദ്യയുടെ വളർച്ച അതിൽത്തന്നെ ക്രിയാത്മകമാണെങ്കിലും യുദ്ധത്തിനായി ഉപയോഗിക്കുന്നത് പുരോഗതിയല്ല. മറിച്ച് പിന്നോട്ടുള്ള പോക്കാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെ ദൂതനായാണ് ചന്ദ്രോസിൻ്റെ പിൻഗാമികൾ എപ്പോഴും മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പാപ്പയുടെ പാതകൾ സംവാദത്തിൻ്റെ പാലങ്ങളും കൂട്ടായ്‌മയും സാഹോദര്യവും വളർത്തുന്നവയുമാണ്. എന്നാൽ പലപ്പോഴും വിമാനങ്ങൾ നശീകരണവും ഭയവും വിതയ്ക്കാൻ ഉപയോഗിക്കുന്നു.
ഏപ്രിൽ 13-ന് ലിയോ 14-ാമൻ പാപ്പയുടെ ഈ വർഷത്തെ ആദ്യ അപ്പസ്തോലിക സന്ദർശനം ആരംഭിക്കുകയാണ്. അൾജീറിയ കാമറൂൺ, അംഗോള ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ഈ യാത്രയിലും പാപ്പ ഐടിഎ എയർവേയ്‌സിൻ്റെ സേവനം ഉപയോഗിക്കും