We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar16/06/2026
വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മെത്രാഭിഷേക രജതജൂബിലിയുടെയും 67-ാം പിറന്നാളിന്റെയും ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും സഭാപ്രതിനിധികളും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പ ആശംസകള്‍ അറിയിച്ചത്.
1959 ജൂണ്‍ 15-ന് ജനിച്ച മാര്‍ ക്ലീമിസ് 1986 ജൂണ്‍ 11-നാണ് പൗരോഹിത്യം സ്വീകരിച്ചത്. 2001 ജൂണ്‍ 18-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ അപ്പസ്‌തോലിക് വിസിറ്ററായും തിരുവനന്തപുരം സഹായ മെത്രാനായും നിയമിച്ചു. 2003 സെപ്റ്റംബര്‍ 11-ന് മാര്‍ ക്ലീമിസിനെ തിരുവല്ല രൂപതയുടെ മെത്രാനായി നിയമിച്ചു. 2006 മെയ് 15-ന് തിരുവല്ല രൂപതയെ അതിരൂപതയായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം തിരുവല്ലയുടെ പ്രഥമ മെത്രാ പ്പോലീത്തയായി.
2007 ജനുവരി 18-ന് അന്നത്തെ സഭാതലവന്‍ സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. മലങ്കര-അന്ത്യോക്യന്‍ പാരമ്പര്യമനുസരിച്ച് ‘ബസേലിയോസ് ക്ലീമിസ്’ എന്ന നാമം സ്വീകരിച്ച അദ്ദേഹം, 2007 മാര്‍ച്ച് 5-ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തു.
സഭയ്ക്കും ആഗോള കത്തോലിക്കാ സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012 ഒക്ടോബര്‍ 24-ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. സീറോ-മലങ്കര കത്തോലിക്കാ സഭയില്‍നിന്ന് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ.
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) പ്രസിഡന്റായും, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.