We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
11/05/2023
കോഴിക്കോട്: 1833 ഏപ്രിൽ 7ന് ഇറ്റലിയിലെ കോമോ എന്ന പട്ടണത്തിൽ ഫ്രാൻസിസ്ക ബുത്തി, മരിയ റോസി എന്നീ യുവ സുഹൃത്തുക്കളാൽ സ്ഥാപിതമായ പ്രസന്റേഷൻ സഭ 1968ൽ ഭാരതത്തിൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസം, ഇടവകപ്രവർത്തനം, ആതുരശ്രുശ്രുഷ, സ്‌ത്രീശാക്തീകരണം, ശാരീരികവൈകല്യമുള്ള കുട്ടികൾക്കായുള്ള സ്ഥാപനങ്ങൾ, തൊഴിൽപരിശീലന പരിപാടികൾ, മറ്റു സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നവരാണ് പ്രസന്റേഷൻ സിസ്റ്റേഴ്സ്. കോഴിക്കോടടുത്ത ചേവായൂർ ആസ്ഥാനമായുള്ള സെൻറ് മേരീസ് പ്രൊവിൻസ് സീറോമലബാർസഭയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തുന്നു.
2023 മാർച്ച് 25 മംഗളവാർത്ത തിരുനാൾ ദിനത്തിൽ സെന്റ് മേരീസ് പ്രോവിൻസിൻ്റെ പുതിയ സാരഥിയായി തലശ്ശേരി അതിരൂപതയിലെ എടത്തൊട്ടി സെന്റ് വിൻസെന്റ്സ് ഇടവകാംഗമായ സി. ജീസ് ജോസഫ് വെട്ടുകല്ലാംകുഴിയിൽ നിയമിതയായി. കൗൺസിലർമാരായി സി. ലിസ പുല്ലാട്ട് (Finance), സി. സാലി സ്കറിയ തോണിക്കുഴിയിൽ (Education&Social Ministry), സി. സുമ മൂത്തേടത്ത് (formation), സി. ലീന കുന്നത്ത് (Pastrol and Health ministry) എന്നിവരും ചുമതലയേറ്റെടുത്തു.