We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar18/07/2026
സ്‌പെയിന്‍ ഫ്രാന്‍സിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരം പല കാരണങ്ങളാല്‍ ശ്രദ്ധേയമായി. ആ കളി നിയന്ത്രിച്ച സാല്‍വഡോര്‍ സ്വദേശിയായ റഫറി ഇവാന്‍ ബാര്‍ട്ടന്റെ വിസിലില്‍ തൂങ്ങിക്കിടന്ന ഒരു കുരിശൂപം മത്സരത്തിന്റെ തത്സമയം സംപ്രേക്ഷണ സമയത്ത് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മത്സരശേഷമുള്ള ക്ലോസ്-അപ്പ് ചിത്രങ്ങളിലൂടെയും റീപ്ലേകളിലൂടെയും പുറത്തുവന്ന റഫറിയുടെ വിസിലിനൊപ്പം കോര്‍ത്തു വെച്ചിരുന്ന ആ കൊച്ചു കുരിശ്രൂപത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെച്ചത്.
താന്‍ ധരിച്ചിരുന്ന കുരിശിനെക്കുറിച്ച് റഫറി ഇവാന്‍ ബാര്‍ട്ടന്‍ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ഈ നിശബ്ദ സാക്ഷ്യം കോടിക്കണക്കിന് ആളുകള്‍ കാണുന്ന ഒരു കായികവേദിയില്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്. കൂടാതെ മാര്‍പാപ്പമാര്‍ തിരുക്കര്‍മങ്ങളില്‍ ‘ ഉപയോഗിക്കുന്ന ആട്ടിടയന്റെ വടിയായ ‘പാപ്പല്‍ ഫെറൂല’യുടെ രൂപവുമായി ഈ കുരിശ് രൂപത്തിനുള്ള സാദൃശ്യവും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.