x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

02/07/2023

ദുക്റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെൻറ് തോമസിൽ

കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിൻ്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമതിരുനാളും സീറോമലബാർസഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ആഘോഷിക്കുന്നു. സീറോമലബാർ ഹയരാർക്കി സ്ഥാപിതമായതിൻ്റെ ശതാബ്ദി വർഷമെന്ന നിലയിൽ ഇത്തവണത്തെ സഭാദിനാചരണത്തിനു കൂടുതൽ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

തിരുനാൾ ദിനമായ ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. ഒൻപതു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസകുർബാനയിൽ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജർ സുപ്പീരിയേഴ്സും സെമിനാരി റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും അൽമായരും പങ്കുചേരുന്നു.

വി. കുർബാനയ്ക്കുശേഷം സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി സീറോമലബാർസഭയുടെ ഹയരാർക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിക്കും. കണ്ണൂർ ലത്തീൻ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിക്കുന്നതാണ്.

Related Updates


east