x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

24/06/2024

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാ പനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി.

ക്രിസ്ത്യൻ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്റാന അഥവാ സെന്‍റ്  തോമസ് ദിനം. ക്രിസ്ത്യൻ മാനേജ്മെന്‍റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവർത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ വരുന്ന ജൂലൈ 3 ബുധനാഴ്ച അഫീലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുകയാണെങ്കിൽ ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഒരു നടപടിയായി മാറും. ഇത് തികച്ചും ദുഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തിൽ 03.07.2024 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

Related Updates


east