We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
04/09/2023
മാടപ്പള്ളി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടും കൂട്ടായ്മയുമാണ് സഭയുടെ കരുത്തെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാടപ്പള്ളി ചെറുപുഷ്പം പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുറുമ്പനാടം ഫൊറോനയിലെ വിവിധ ഇടവകകളിലെ പ്രതിനിധി യോഗാംഗങ്ങളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.
സഭാംഗങ്ങള്‍ സഭയുടെ പൊതുനന്മയും സമഗ്രമായ വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ദൗത്യങ്ങള്‍ നിറവേറ്റാന്‍ എല്ലാ സഭാംഗങ്ങള്‍ക്കും കടമയുണ്ടെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
അതിരൂപത ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ഫൊറോനാ വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലംഗം ജസ്റ്റിന് പാറുകണ്ണില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു