We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
30/07/2023
ലിസ്ബണ്‍: സീറോമലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റ് ആയി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ പുത്തൂർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 26 മുതൽ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബണ്‍, ഗ്രേറ്റ് ബ്രിട്ടൻ എന്നീ സീറോ മലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നും 200ൽപ്പരം പേരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ലോക യുവജന സമ്മേളനത്തിന് ഒരുക്കമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ആത്മീയ പരിപാടികൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും ക്ലാസുകളും സംസ്കാരിക പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മിൻഡെയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള പരിശുദ്ധ മറിയത്തിന്റെ ഫാത്തിമയിലെ തീർഥാടനകേന്ദ്രത്തിലേക്കു യുവജനങ്ങൾ നടന്നെത്തും. ചിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട്, മിസ്സിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടണ് ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, സോജിൻ സെബാസ്റ്റ്യൻ, ഫാ. പോൾ ചാലിശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ.ജോജോ ചങ്ങനാംതുണ്ടത്തിൽ, ഫാ. ഫ്രാൻ സ്വാ പത്തിൽ, ഫാ. മെൽവിൻ മംഗലത്ത്, ഫാ. സെബാസ്റ്റ്യൻ എസ്വിഡി തുടങ്ങിയവർ ഫെസ്റ്റിവലിനു നേതൃത്വം നൽകും.