x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

19/07/2024

അറേബ്യൻ ഗൾഫ് മേഖലയിൽ സിറോമലബാർ സഭാസംവിധാനം ഉറപ്പെന്ന് മാർ റാഫേൽ തട്ടിൽ

മുഴുവൻ ഗൾഫ് രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന സിറോമലബാർ സഭാസംവിധാനത്തിന് അനുമതി നൽകുമെന്ന കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉറപ്പു നൽകിയതായി സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സ്ഥിരീകരിച്ചു. സിറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറം (SMCAKRF) കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. രൂപത, സന്യാസസഭ എന്ന ചിന്തകൾക്കുപരിയായി എല്ലാ സിറോമലബാർ വിശ്വാസികളും ഒറ്റ സമൂഹമായി നിലകൊള്ളണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് നിർദ്ദേശിച്ചു. സിറോമലബാർസഭ ഇനി ശ്രദ്ധ കൊടുക്കേണ്ടത് പ്രവാസികളുടെ അജപാലനത്തിനും മിഷൻ പ്രവർത്തനങ്ങൾക്കുമാണെന്നും പിതാവ് പറഞ്ഞു.

കുവൈറ്റിൽ സിറോമലബാർ വിശ്വാസികൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച 5 വൈദികരെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പൊന്നാട അണിയിക്കുകയും മെമെൻ്റോ നൽകുകയും ചെയ്തു. റവ. ഫാ. ജോസഫ് എടപ്പുളവൻ OCD, റവ. ഫാ. ജോസഫ് പാലാട്ടി OCD, റവ. ഫാ. ജോയ് മരങ്ങാട്ടിക്കാല SDB, റവ. ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap., റവ. ഫാ. ജോൺസൻ അരശ്ശേരിൽ OFM Cap. എന്നീ വൈദികരെയാണ് ആദരിച്ചത്. വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന 3 ദമ്പതികളെയും ആദരിച്ചു.

SMCAKRF പ്രസിഡന്‍റ്  ജേക്കബ് പൈനാടത്ത് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്‍റ്  ഷാജിമോൻ മങ്കുഴിക്കരി സ്വാഗതവും ട്രഷറർ ജോർജ് ചാക്കോ നന്ദിയും പറഞ്ഞു. SMCAKRF അംഗങ്ങൾ അവതരിപ്പിച്ച മാർഗംകളിയും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി തോമസ് ലോനപ്പൻ, ഓഫിസ് സെക്രട്ടറി ജിൻസൺ കോലഞ്ചേരി, ജോയിന്‍റ്  സെക്രട്ടറി പോൾസൺ അക്കര എന്നിവരും പ്രസംഗിച്ചു.

Related Updates


east