x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

14/08/2023

വാർഷികാഘോഷങ്ങൾ സമാപിച്ചു

വാരപ്പെട്ടി: കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന്മാർ കർഷകൻ്റെ കുലച്ച വാഴകൃഷി വെട്ടി നശിപ്പിച്ചത് കർഷകരോടുള്ള സർക്കാരിൻ്റെ നിഷേധാത്മക സമീപനവും ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ ദാർഷ്ട്യവും വെല്ലുവിളിയുമാണ് തെളിയിക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം. ജനാതിപത്യ സംവിധാനത്തിൽ ഉദ്യോഗസ്ഥരാജ് ഒരു കാരണവശാലും അനുവദിക്കില്ല എന്നും കർഷക വിഷയങ്ങളിൽ സർക്കാർ ഉദാസീനത വെടിഞ്ഞ് കർഷകരോടൊപ്പം നിലകൊള്ളണമെന്നും ഈ കർഷകൻ്റെ ബാങ്ക് ലോൺ സർക്കാർ അടച്ച് തീർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അഡ്വ. ബിജു പറയനിലം ആവശ്യപ്പെട്ടു. കുലച്ച വാഴ വീണ്ടും വളരില്ല എന്നിരിക്കെ ബാലിശമായ കാരണങ്ങൾ പറഞ് കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചത് ഉദ്യോഗസ്ഥ വീഴചകൾ മറച്ച് വക്കുന്നതിനുള്ള കുത്സിത ശ്രമത്തിൻ്റെ ഭാഗമാണ്. ഈ വാഴവെട്ടലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ഇവരെ വെള്ള പൂശുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമങ്ങൾ അവസാനിപ്പിക്കുകയും വേണം.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി, ഐയ്പച്ചൻ തടിക്കാട്ട്, കോതമംഗലം രൂപത ഡയറക്ടർ ഫാ. ഇമ്മാനുവൽ പിച്ചളക്കാട്ട്, രൂപത ഭാരവാഹികളായ ജോസ് പുതിയേടം, ജോൺ മുണ്ടംകാവിൽ, അബി മാത്യൂസ് തുടങ്ങിയവർ അടങ്ങിയ സംഘം വാരപ്പെട്ടിയിലെ സ്ഥലം സന്ദർശിച്ചു.

Related Updates


east