x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/04/2026

ദി ചോസണ്‍’ മലയാളത്തില്‍; സുവിശേഷത്തിന്റെ ദൃശ്യവിരുന്ന് ഇനി മാതൃഭാഷയില്‍

കൊച്ചി: ഈശോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസൺ ‘ മലയാളികള്‍ക്ക് ഇനി മാതൃഭാഷയില്‍ ലഭ്യമാകും. (The Chosen Malayalam release) ചോസന്‍ പരമ്പരയുടെ ആദ്യ സീസണ്‍ ആണ് ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാക്കിയിരക്കുന്നത്. മറ്റ് സീസണുകളള്‍ മലയാളത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ചോസന്‍ ആപ്പിലൂടെയും https://watch.thechosen.tv/  വെബ്‌സൈറ്റിലൂടെയും സൗജന്യമായി ഇത് കാണാം. കൂടാതെ നെറ്റ്ഫ്ലിക്സിലും ലഭ്യമാണ്.

ഏപ്രില്‍ 15-ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാളത്തിലുള്ള ചോസൺ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ചോസന്‍ പരമ്പരയുടെ ഏഷ്യ ലീഡായ  ആശിഷ് നാഗും സിസിബിഐയുടെ ചോസൺ പരമ്പരയ്ക്കുള്ള കാത്തലിക്ക് എന്‍ഗേജ്‌മെന്റ് മാനേജറായ അജിന്‍ ജോസഫും മുഴുവന്‍ കൂരിയ അംഗങ്ങളും പങ്കെടുത്തു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിനും ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ അംഗങ്ങള്‍ക്കും വേണ്ടി മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. ചാന്‍സലര്‍ ഫാ. അബ്രഹാം കവില്‍പുരയിടത്തില്‍, വൈസ് ചാന്‍സലര്‍ ഫാ. പ്രകാശ് (ജോസഫ്) മറ്റത്തില്‍, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്ങല്‍ തുടങ്ങിവര്‍  പങ്കെടുത്തു.

ചോസൺ പരമ്പര തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി  മാര്‍ തട്ടില്‍  പറഞ്ഞു. പരമ്പരക്ക് പൂര്‍ണ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പു നല്‍കി.  ഈശോയുടെ കുരിശുമരണത്തിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന  The Chosen: Crucifixion തിയേറ്റര്‍ റിലീസിനായുള്ള ആദ്യ പോസ്റ്ററും മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കി.  The Chosen: Crucifixion സിനിമ 2027-ല്‍  പിവിആര്‍ തിയേറ്ററുകളിലൂടെ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ആശിഷ് നാഗും അജിന്‍ ജോസഫും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയിലുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ സിഎംഐ സുപ്പീരിയര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി, യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ സഭയുടെ പ്രതിനിധികളായ ഫാ. ബെസി അബ്രഹാം, ഫാ. മാത്യൂസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

Related Updates


east