x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

22/09/2023

വൈദികരുടെ തുടർ പരിശീലനം

കാക്കനാട്: സീറോമലബാർ സഭാ സിനഡിൻ്റെ തീരുമാനപ്രകാരം നടത്തി വരുന്ന വൈദികരുടെ തുടർ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് സെപ്റ്റംബർ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിൽ വെച്ചു നടത്തപ്പെട്ടു. പതിമൂന്ന് രൂപതകളിൽ നിന്നായി 33 യുവ വൈദികർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലെർജി കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്നിഹിതനായിരുന്നു. സമാപന സമ്മേളനത്തിൽ കൂരിയ ചാൻസലർ ബഹു. എബ്രഹാം കാവിൽപുരയിടത്തിൽ അച്ചൻ ഏവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് സെക്രട്ടറി സി. ലിൻസി അഗസ്റ്റിൻ എം.എസ്.എം.ഐ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Updates


east