x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

15/12/2023

ഇന്ത്യയില്‍ പ്രതിദിനം രണ്ട്‌ ക്രിസ്ത്യാനികൾ വീതം ആക്രമിക്കപ്പെടുന്നുവെന്ന് യുണൈറ്റഡ്‌ ക്രിസ്ത്യന്‍ ഫ്രണ്ട് റിപ്പോർട്ട്

ഇന്ത്യയില്‍ പ്രതിദിനം കുറഞ്ഞത്‌ രണ്ട്‌ ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെട്ടന്നുവെന്ന്‌ എക്യുമെനിക്കല്‍ ഗ്രൂപ്പായ യുണൈറ്റഡ്‌ ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്‌ ചെയ്തു. ഡിസംബര്‍ 14 -നാണ്‌ ഇത്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്‌ ഫോറം പുറത്തുവിട്ടത്‌.

“2014 മുതല്‍ നമ്മുടെ രാജ്യത്ത്‌ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചുവരുന്നു. വേള്‍ഡ്‌ വാച്ചിൻ്റെ ഓപ്പണ്‍ ഡോര്‍സ്‌, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഏറ്റവും മോശമായ പതിനൊന്നാമത്തെ രാജ്യമായി ഇന്ത്യയെ വിലയിരുത്തുന്നു” - യുണൈറ്റഡ്‌ ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം നവംബര്‍ വരെ 23 സംസ്ഥാനങ്ങളില്‍നിന്ന്‌ ക്രിസ്ത്യാനികള്‍ക്കെതിരായ 687 അക്രമസംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

2014-ല്‍ 147, 2015 -ല്‍ 177, 2016-ല്‍ 208, 2017-ല്‍ 240, 2018 -ല്‍ 292, 2019 -ല്‍ 328, 2020 -ല്‍ 279, 2021 -ല്‍ 279, 2022 -ല്‍ 505, എന്നിങ്ങനെ പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളിൽ, 531 എണ്ണം നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിട്ടാണ്‌ സംഭവിച്ചിരിക്കുന്നത്‌. 287 അക്രമസംഭവങ്ങള്‍ ഉത്തര്‍പ്രദേശിലും, ഛത്തീസ്ഗഡില്‍ 148, ജാര്‍ഖണ്ഡ്‌ 49, ഹരിയാന 47 എന്നിങ്ങനെയാണ്‌ സംസ്ഥാനംതിരിച്ചുള്ള അക്രമസംഭവങ്ങള്‍. അതേസമയം, മധ്യപ്രദേശില്‍ 35, കര്‍ണ്ണാടകയില്‍ 21, പഞ്ചാബില്‍ 18, ബിഹാറില്‍ 14, ഗുജറാത്ത്‌, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും രാജസ്ഥാനിലും ഒഡീഷയിലും ഏഴുവിതവും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ആറുവീതവും മഹാരാഷ്ട്രയില്‍ നാലുവീതവും സംഭവങ്ങള്‍ രേഖപ്പെടുത്തി. ഉത്തരാഖണ്ഡ്‌, പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്‌, അസം എന്നിവിടങ്ങളില്‍ 2, ആന്ധ്രാപ്രദേശ്‌, ഗോവ, ചണ്ഡീഗഡ്‌, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍ ഒന്ന്‌ വീതം അക്രമങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.

“ഇന്ത്യയിലുടനീളം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട്‌ മിക്കവാറും എല്ലാ സംഭവങ്ങളിലും, മതതീവ്രവാദികള്‍ ഉള്‍പ്പെടുന്ന വിജിലന്‍റ്  ജനക്കൂട്ടം ഒന്നുകില്‍ പ്രാര്‍ഥനാസമ്മേളനത്തില്‍ കയറുകയോ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അവര്‍ വിശ്വസിക്കുന്ന വൃക്തികളെ വളയുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ട്‌. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ പൊലീസിന്‌ കൈമാറുന്നതിനുമുമ്പ്‌, ശിക്ഷാവിധിയോടെ, അത്തരം ജനക്കൂട്ടം ആളുകളെ ഭീഷണിപ്പെടുത്തുകയോ, ശാരീരികമായി ആക്രമിക്കുകയോ ചെയ്യുന്നു. പലപ്പോഴും പൊലീസ്‌ സ്റ്റേഷനുകള്‍ക്കുപുറത്ത്‌ ഇവര്‍ വര്‍ഗീയ മുദ്രാവാക്യം വിളിക്കുന്നു. അവിടെ പൊലീസ്‌ നിശ്ശബ്ദകാഴ്ചക്കാരായി നില്‍ക്കുന്നു” - ഫോറം പ്രസ്താവന വെളിപ്പെടുത്തുന്നു.

2022 -ല്‍ ഛത്തീസ്ഗഡില്‍ 1000 -ത്തിലധികം ആദിവാസി ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെട്ടു. 175 പേര്‍ കൊല്ലപ്പെടുകയും 1000 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ ഏറ്റവും വലിയ അക്രമമാണ്‌ ഈ വര്‍ഷം നടന്നത്‌: 5,000 -ലധികം തീവയ്പ്പ്‌ കേസുകളിലായി 254 പള്ളികള്‍ അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തു. “അക്രമികള്‍ അഭിമുഖീകരിക്കുന്ന ശിക്ഷാനടപടിയെ അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി അപലപിച്ചിട്ടും, ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ നീതി ഉറപ്പാക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ല” - ഫോറം പറയുന്നു. 

 

Related Updates


east