We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
07/08/2023
കൊച്ചി: ഉദരത്തില്‍ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന പ്രോ-ലൈഫ് നേതൃത്വ പരിശീലന പഠനശിബിരം ‘ഹുമാനെ വിത്തെ 2023’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കര്‍മപദ്ധതികളിലൂടെ പ്രചരിപ്പിക്കാന്‍ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്ന് വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശത്തിൽ കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. മനുഷ്യജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രോ-ലൈഫ് കൂട്ടായ്മകള്‍ ഗ്രാമങ്ങള്‍തോറും രൂപപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. മണിപ്പുരിലടക്കം മനുഷ്യജീവന് വംശഹത്യക്കു വിധേയമാക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. സ്കറിയ കന്യാകോണില്‍, ഡോ. ഫിന്റാ ഫ്രാന്‍സിസ്, ഡോ. കെ.എം. ഫ്രാന്‍സിസ്, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാന്‍സീസ് ജെ ആരാടന്, ജെസ്ലിന് ജോ, യുഗേഷ് പുളിക്കന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.