Progressing

St. John Paul II Church, Thrikkaipetta

സെൻ്റ് ജോൺ പോൾ രണ്ടാമൻ ദേവാലയം തൃക്കൈപ്പറ്റ

സെൻ്റ് ജോൺ പോൾ രണ്ടാമൻ ദേവാലയം തൃക്കൈപ്പറ്റ

തൃക്കൈപ്പറ്റ ഗ്രാമത്തിലെ വിശ്വാസ സമൂഹത്തിന്റെ ഏറെ നാളുകളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായി ഉയർന്ന സെന്റ് ജോൺപോൾ II ഇടവക സമൂഹം രൂപീകൃതമായിട്ട് ഒരു ദശാബ്ദക്കാലം പിന്നിടുന്നു.

മാനന്തവാടി രൂപതയുടെ കീഴിലുള്ള തെനേരി, വാഴവറ്റ, നെടുമ്പാല, ഇടപ്പെട്ടി എന്നീ ഇടവകകളിൽ ഉൾപെട്ടതായിരുന്നു മാണ്ടാട് മുതൽ ഉപ്പുപാറ വരെയുള്ള സീറോ മലബാർസഭ വിശ്വാസസമൂഹം. ദേവാലയത്തിൽ ഒത്തുചേർന്നുള്ള ഞായറാഴ്ച ബലിയർപ്പണത്തിന് മാതൃഇടവകകളിൽ എത്തിച്ചേരാൻ നിരവധി ബുദ്ധിമുട്ടുകൾ ഇവർ നേരിട്ടിരുന്നു. കുട്ടികളുടെ വിശ്വാസ പരിശീലനം ഉൾപ്പെടെ ഈ പ്രദേശത്തെ സീറോ മലങ്കര, ലത്തീൻ റീത്തുകളിൽ ഉള്ള ദേവാലയങ്ങളെയാണ് ഏറെപേരും ആശ്രയിച്ചിരുന്നത്. 'മാനന്തവാടി രൂപതയുടെ കീഴിൽ തൃക്കൈപ്പറ്റയിൽ ഒരു ദേവാലയം' എന്ന പ്രദേശവാസികളായ വിശ്വാസസമൂഹത്തിന്റെ ആവശ്യം പല പ്രാവശ്യം രൂപത കച്ചേരിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2014 ജൂലൈ 17ന് രൂപത ആലോചന സമിതിയിലും ഫിനാൻസ് കൗൺസിലിലും ചർച്ച ചെയ്യപ്പെട്ട് ഒടുവിൽ അംഗീകരിക്കുകയുണ്ടായി. രൂപത നേതൃത്വം അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഒരു സമിതിയെ നിയോഗിച്ചു.

വാഴവറ്റ ഇടവക വികാരിയായിരുന്ന ഫാ. തോമസ് പരുന്തനോലിൽ, നെടുമ്പാല ഇടവക വികാരി ഫാ. ജിൽസൺ കോക്കണ്ടത്തിൽ, തെനേരി ഇടവക വികാരി ഫാ. സജി കോട്ടായിൽ എന്നിവരും കമ്മിറ്റി അംഗങ്ങളായിരുന്നു. എല്ലാവരും ചേർന്ന് പള്ളിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി. അതുവഴി നമ്മുടെ ഇടവകാംഗമായ നെടുമ്പാറയിൽ ഷേർളിയുടെ 2 ഏക്കർ സ്ഥലം രൂപത നേതൃത്വം പള്ളിക്കായി വിലകൊടുത്തു വാങ്ങി. അരയേക്കർ സ്ഥലം അവർ സൗജന്യമായി ദേവാലയത്തിന് നൽകുകയും ചെയ്തു.

തെനേരി ഇടവകയുടെ മാണ്ടാട്, തൃക്കൈപ്പറ്റ പ്രദേശത്തെ ഫ്രാൻസിസ് അസീസി വാർഡിൽപെട്ട 25 കുടുംബങ്ങളും, വാഴവറ്റ ഇടവകയിൽപ്പെട്ട നെല്ലിമാളം പ്രദേശത്തെ 12A 12B വാർഡുകളിൽ ഉൾപ്പെട്ട 30 കുടുംബങ്ങളും, നെടുമ്പാല ഇടവകയിലെ ഉപ്പുപാറ, മുക്കംകുന്ന് വാർഡുകളിൽപെട്ട 33 കുടുംബങ്ങളും, ഇടപ്പെട്ടി ഇടവകയിലെ ഒരു കുടുംബവും ഇടവകയുടെ പരിധിയിൽ ഉൾപ്പെടുത്തപ്പെട്ടു.

2014 ഓഗസ്റ്റ് 13ന് ചേർന്ന വൈദിക സെനറ്റിന്റെ അഭിപ്രായവും സമ്മതവും പരിഗണിച്ച് 2014 ഓഗസ്റ്റ് 15ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പിതാവിന്റെ നാമധേയത്തിലുള്ള സ്വതന്ത്ര ഇടവകയായി അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് പ്രഖ്യാപിച്ചു. തുടർന്ന് പ്രാർത്ഥനാപൂർവ്വം ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ദിനരാത്രങ്ങൾ...... 2014 നവംബർ 1 ന് തൃക്കൈപ്പറ്റയിലെ വിശ്വാസികൾ രാപ്പകൽ ഇല്ലാതെ അധ്വാനിച്ച് പടുത്തുയർത്തിയ 'കമുങ്ങ് കൂടാര'ത്തിൽ ആദ്യ ബലിയർപ്പണത്തിനായി ഒരുങ്ങി. വൈകിട്ട് 4.30ന് അഭിവന്ദ്യ പിതാവിന്റെയും, ബഹുമാനപ്പെട്ട വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു മാടപ്പള്ളികുന്നേൽ അച്ഛന്റെയും നിരവധി വൈദികരുടെയും നേതൃത്വത്തിൽ വിശുദ്ധ ബലി അർപ്പിക്കപ്പെട്ടു. അതോടെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം ചെയ്യപ്പെട്ടു.

രൂപത പ്രോക്കുറേറ്റർ ബഹുമാനപ്പെട്ട ബെന്നി മുതിരക്കാലായിൽ അച്ചനായിരുന്നു ഇടവകയുടെ പ്രഥമ വികാരി. അസോസിയേറ്റ് വികാരിയായി രൂപത പാസ്റ്ററൽ സെന്ററിന്റെ ചുമതലയുണ്ടായിരുന്ന ബഹുമാനപ്പെട്ട ജോഷി മഞ്ഞക്കുന്നേൽ അച്ചനും നിയമിതനായി. ആദ്യ കാലഘട്ടങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയിരുന്നു വിശുദ്ധ കുർബാന ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ചകളിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺപോൾ രണ്ടാമൻ പിതാവിന്റെ നൊവേനയും നടത്തിവന്നു. ഇടവകയ്ക്ക് ഇപ്പോഴുള്ള ദേവാലയവും വികാരിയച്ചന് താമസിക്കുന്നതിനുള്ള ചെറിയ മുറിയും ഒരുക്കുവാൻ നേതൃത്വം വഹിച്ചത് ബഹുമാനപ്പെട്ട ബെന്നിയച്ചനും ജോഷിയച്ചനും ആയിരുന്നു. 2015 മെയ് മാസത്തിൽ ബഹുമാനപ്പെട്ട ജോണി മലയിലച്ചൻ നിയമിതനായതോടെ എല്ലാദിവസവും ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം ആരംഭിച്ചു.

രണ്ടാം ശനിയാഴ്ചകളിൽ ഏകദിന ധ്യാനം അച്ചന്റെ നേതൃത്വത്തിൽ നടന്നിരുന്നു. 

സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെയും സെമിത്തേരിയുടെയും നിർമ്മാണം നടന്നത് അച്ചന്റെ കാലഘട്ടത്തിലാണ്. ജോണിയച്ചനെ തുടർന്ന് ബഹുമാനപ്പെട്ട ജിജോ വാത്തേലിൽ അച്ചൻ വികാരിയായി നിയമിതനായി. 2019 കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബലിയർപ്പണമടക്കമുള്ള എല്ലാ ആരാധനകൾക്കും, പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഇടവകയെ നയിക്കുവാനും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും അച്ചന് സാധിച്ചു. ഇടവകയിലെ രണ്ടു കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചു നൽകാനും അച്ചന്റെ കാലഘട്ടത്തിൽ സാധിച്ചു.

2021 മെയ് മാസത്തിൽ ബഹുമാനപ്പെട്ട അലക്സ് കളപ്പുരയച്ചൻ വികാരിയായി നിയമിതനായി. സെമിത്തേരിയുടെ ചുറ്റുമതിൽ നിർമ്മിക്കുവാൻ നേതൃത്വം നൽകിയത് അലക്സച്ചനായിരുന്നു. 2022 മാർച്ച് മാസത്തിൽ അദ്ദേഹം വിദേശത്തേക്ക് പോയ സാഹചര്യത്തിൽ നിയമിതനായ ബഹുമാനപ്പെട്ട ജിതിൻ പീച്ചാട്ടച്ചൻ രണ്ടര മാസക്കാലം ഇടവക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2022 മുതൽ 24 വരെ രണ്ടുവർഷക്കാലം ബഹുമാനപ്പെട്ട ജോജോ ഔസേപ്പറമ്പിലച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു. പള്ളിയിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്യുന്നതിന് നേതൃത്വം വഹിച്ചത് അച്ചനായിരുന്നു.

ജോജോ അച്ചനെ തുടർന്ന് ബഹുമാനപ്പെട്ട വിനോയി കളപ്പുരക്കലച്ചൻ സേവനം ചെയ്തു വരുന്നു. സെമിത്തേരി സ്മൃതിമണ്ഡപം, പള്ളി സീലിംഗ്, ദേവാലയത്തിൽ ബെഞ്ച്, പാർക്കിംഗ് ഗ്രൗണ്ട് ഇന്റർലോക്കിംഗ് തുടങ്ങി ഇടവകയുടെ പത്താം വർഷത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ അച്ചന് സാധിച്ചു. അതിനുവേണ്ടി സഹായ ഹസ്തം നീട്ടിയവരെ നന്ദിയോടെ അനുസ്മരിക്കുന്നു. ഇടവകയെ സംബന്ധിക്കുന്ന സമ്പൂർണ വിവരങ്ങൾ അടങ്ങിയ ഇടവക ഡയറക്ടറിയും അച്ചന്റെ ആശയവും പ്രയത്‌നവുമാണ്.

ഇടവകയുടെ വളർച്ചയിൽ നമ്മെ സഹായിച്ച സന്യസ്തരെയും നന്ദിയോടെ ഓർക്കുന്നു. 2014-ൽ ഇടവക തുടങ്ങുമ്പോൾ ' SH' കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് നമ്മോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് 2015 മുതൽ 2019 വരെ ' FCC ' യിലെ സിസ്റ്റേഴ്സ് നമ്മോടൊപ്പം ഉണ്ടായിരുന്നു. 2021 മുതൽ വീണ്ടും തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ സമർപ്പിതരാണ് സേവനം ചെയ്തുവരുന്നത്. നിലവിൽ സി. ജാൻസി പോൾ SH സി. ഫ്രാൻസില SH സി. സ്റ്റെഫീന SH എന്നിവർ ഇടവകയിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്നു . ഇടവക രൂപീകരണം മുതൽ ആത്മീയമായും ഭൗതികമായും നമ്മെ സഹായിച്ച ഒട്ടനവധിയാളുകളുണ്ട് . പലരും ഇടവകയ്ക്ക് പുറത്തുള്ളവർ..... പലതരത്തിലും നമുക്ക് സഹായം ലഭിക്കാൻ പരിശ്രമിച്ച ജോർജ്ജ് വാഴയിൽ, ആദ്യകാലഘട്ടം മുതൽ സെക്രട്ടറിയായി സേവനം ചെയ്തുപോരുന്ന ശ്രീ മാത്യു ഒറ്റതെങ്ങുങ്കൽ, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ, വിശ്വാസ പരിശീലകർ, ഭക്ത സംഘടനകൾക്ക് നേതൃത്വം നൽകിയവർ, ദേവാലയ ശുശ്രൂഷകർ, ഒരേ മനസ്സടോടെ പ്രവർത്തിക്കുന്ന ഇടവകജനം..

എല്ലാവരുടെയും പ്രവർത്തനങ്ങളുടെ ആകെ തുകയാണ് ദൈവാനുഗ്രഹങ്ങൾ നിറഞ്ഞ നമ്മുടെ തൃക്കൈപ്പറ്റ ഇടവക സമൂഹം ! ആദിമ ക്രൈസ്തവ സമൂഹത്തെ പോലെ പരസ്പരം സ്‌നേഹിച്ചും, പങ്കുവെച്ചും വിശ്വാസ തീക്ഷ്ണതയുള്ള ക്രിസ്തുസാക്ഷികൾ ആകാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.....


Know History east
NOTICEnotifications
west east

Holy Mass Timing

Day Timing
Sunday 08:00 AM
Saturday 06:45 AM
Monday06:45 AM
Tuesday 06:45 AM
Wednessday06:45 AM
Thursday06:45 AM
Friday05:00 PM

More Detailseast

Quick Stats

Established
2014
Patron
St. John Paul II
Address
Meppadi 673122
Units
5
Feast Date

Liturgical Bible Reading

Season of the :
:

(03-04-2026)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

(03-04-2026)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

Catechesis is basic Christian religious education of children and adults, often from a catechism book.

Parish Administration


 
Fr Abraham Kalappurackal (Vinoy K J)
Vicar
Thrikkaipetta
Home Parish
St. Mary Church, Yavanarkulam
Date of Birth
November 11
Ordained on
26-12-2019
Address
St. John Paul II Church Thrikkaipetta ,Meppadi 673122
Email
vinoykj1991@gmail.com
Phone
****4268

More Detailseast

Parish Administration


More Detailseast

News & Updates

More Updateseast

Foundation for Futuristic Education and Research bridging the academic, skill, career and financial gaps of the young generation.

Eparchial Priests


No Data Found!!!

All Priestseast

Former Vicars


2022 - 2022

Fr Joseph Peechattu

Vicar

2022 - 2024

Fr Joseph Ousepparampil

Vicar

2021 - 2022

Fr Alex Kalappura

Vicar

2018 - 2021

Fr Abraham Vathelil

Vicar

Former Asst. Vicars


View Alleast

News from Diocese


No Items Found!!!

More Newseast

Upcoming Events


February 16

Junior Clergy Seminar

Offline BOYS TOWN, ZION RETREAT CENTERE.
06:00 AM - 04:00 AM

December 01

ZION RETREAT CENTERE, BOYS TOWN (MANTHAVADY DIOCESE)

Offline BOYS TOWN, ZION RETREAT CENTERE.
10:00 AM - 01:00 AM

November 30

Cecilia 2K25 ( A Musical Reality Show For Sunday School Students)

Offline Dwaraka Pastoral Centere
06:00 PM - 10:00 PM

More Eventseast

Catholic Malayalam

Everything Catholic - in spirit, in truth and in content

Visit Website

Important Days


More Important Dayseast

Parish Obituary


No Items Found!!!

View Moreeast

Build your profile through

Vidyapitham

Vidyapitham, the FEDAR platform for the profile building is an exclusive digital space for the fedarians.

Sign In

Priest Obituary


View Moreeast

picture_as_pdfDiocese Bulletin

View all mothly bulletins of Diocese of Mananthavady to keep updated about the activities of Diocese.

Latest Bulletineast

Parish Gallery


gallery
gallery
gallery
gallery
gallery
gallery
gallery
gallery
gallery
gallery
gallery
gallery
gallery

Moreeast

Priest Directory

Search Priest
tune Filter

Contact Parish


Vicar

Fr Abraham (Vinoy K J) Kalappurackal

Asst. Vicar

Sacristan (കപ്യാർ)

Trustee (കൈക്കാരൻ)

Secretary

Catechism Headmaster

Catechism Secretary