Let us do the

Exam Notifications - [07 Feb 2022]

So you can give your best WITHOUT CHANGE

 

  • ക്‌ളാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്)

കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്‌ളാറ്റ്). വിവിധയിടങ്ങളിലെ പഞ്ചവര്‍ഷ എല്‍എല്‍.ബി പ്രോഗ്രാമിലേക്കാണ്, ക്ലാറ്റിലൂടെ പ്രവേശനം. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്.അപേക്ഷകര്‍ക്ക് 45% മാര്‍ക്ക് ലഭിച്ചിരിക്കണം.4,000 രൂപയാണ് പരീക്ഷാ ഫീസ്. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ട്.

ക്ലാറ്റിലൂടെ പ്രവേശനം ലഭിക്കാനിടയുള്ള പ്രോഗ്രാമുകള്‍:

1.ബിഎ.എല്‍എല്‍.ബി(ഓണേഴ്‌സ്)

2.ബി.എസ്.സി.എല്‍എല്‍.ബി(ഓണേഴ്‌സ്)

3.ബി.ബി.എഎല്‍.എല്‍.ബി (ഓണേഴ്‌സ്)

4.ബി.കോം.എല്‍എല്‍.ബി (ഓണേഴ്സ്)

5.ബി.എസ്.ഡബ്‌ള്യു എല്‍എല്‍.ബി(ഓണേഴ്സ്)

പ്രവേശന പരീക്ഷ:

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 150 മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും.മെയ് എട്ടിനാണ് പരീക്ഷ. തിരുവനന്തപുരം , കോട്ടയം, എറണാകുളം,കോഴിക്കോട് ഉള്‍പ്പടെ നാലു പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. രാജ്യത്തെമ്പാടുമുള്ള എണ്‍പതോളം പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍, അപേക്ഷകര്‍ തെരഞ്ഞെടുക്കണം.


Send us your details to know more about your compliance needs.