Let us do the

Indian Institute of Technology Kanpur

So you can give your best WITHOUT CHANGE

ഉത്തർപ്രദേശിലെ കാൺപൂരിൽ 1959 -ലാണ് IITK സ്ഥാപിതമാകുന്നത്. തുടക്കകാലഘട്ടത്തിൽ ഹാർകോർട്ട് ബട്ട്ലർ ടെക്നോളജിക്കൽ ഇൻസ്റ്റിറ്റൃുട്ടിൻ്റെ കാൻ്റീൻ ബിൽഡിങ്ങിൽ ആരംഭിച്ച IITK പിന്നീട് 1963 -ആയപ്പൊളേക്കും സ്വന്തം ക്യാമ്പസ്സിലേക്കു മാറി. അച്യുത് കവിന്ദേ ആണ് ഇന്ന് കാണുന്ന 1055 ഏക്കർ ക്യാമ്പസ് ഡിസൈൻ ചെയ്തത്. ആരംഭകാലഘട്ടത്തിൽ കാൺപൂർ ഇൻഡോ-അമേരിക്കൻ പ്രോഗ്രാമിന് (KIAP) കീഴിൽ ഐഐടി കാൺപൂരിൻ്റെ ഗവേഷണ ലബോറട്ടറികളും അക്കാദമിക് പ്രോഗ്രാമുകളും സ്ഥാപിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഒമ്പത് യുഎസ് സർവ്വകലാശാലകൾ ഒരുമിച്ചുകൂടി ഒരു കൺസോർഷ്യം രൂപീകരിക്കുകയും വേണ്ടുന്ന സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസം നൽകാൻ ആരംഭിച്ച സ്ഥാപനം കൂടിയാണ് IITK. 23 ഡിപ്പാർട്മെൻ്റുകളിലായി ഏകദേശം പതിനായിരത്തോളം സ്റ്റുഡൻ്റ്സും ഫാക്കൽറ്റീസും IITK യുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. 


Send us your details to know more about your compliance needs.