Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-06-2022)

So you can give your best WITHOUT CHANGE

ഡി.ആർ.ഡി.ഒ.യിൽ 630 സയന്റിസ്റ്റ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) സയന്റിസ്റ്റ്-ബി തസ്തികയിലെ 680 ഒഴിവു കളിലേക്ക് അപേക്ഷിക്കാം. ഡി. ആർ.ഡി.ഒ-579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോ ളജി-8, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി-43 എന്നിങ്ങ നെയാണ് ഒഴിവുകൾ. എൻജിനിയറിങ് ബിരുദധാരികൾക്കും സയൻ സ് ബിരുദാനന്തര ബിരുദധാരികൾക്കുമാണ് അവ സരം. ഗേറ്റ് സ്റ്റോർ അടി സ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ആരംഭിക്കുന്ന അന്നു മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://rac.gov.in/index.php?lang=en&id=0

ബാങ്ക് ഓഫ് ബറോഡയിൽ 325 മാനേജർ/അനലിസ്റ്റ്

വഡോദര ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡയിൽ 825 ഒഴിവ്. കേരളത്തിൽ എറണാകുളത്തും പരീക്ഷാകേന്ദ്രം
വിവരങ്ങൾക്ക്: https://www.bankofbaroda.in/.ഇൻ അവസാനതീയതി: ജൂലായ് 12

കൊച്ചിൻ ഷിപ്പ്യാർഡിൽ 106 വർക്ക്മെൻ

കൊച്ചിൻ ഷിപ്പ്യാർഡിൽ 106 വർക്ക്മെൻ ഒഴിവ്. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. സെമി സ്കിൽഡ് റിഗ്ഗർ-53, സ്കാഫോൾഡർ-5, സേഫ്റ്റി അസിസ്റ്റന്റ്-18, ഫയർമാൻ-29, കുക്ക്-1. ശമ്പളം: ആദ്യത്തെ വർഷം 21,000 രൂപ, രണ്ടാമത്തെ വർഷം 22,800 രൂപ, മൂന്നാമത്തെ വർഷം 23,400 രൂപ. അധിക സമയ ജോലിക്ക് അധിക വേതനം ലഭിക്കും.എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ജൂലായ് എട്ട്. വിവരങ്ങൾക്ക്: https://cochinshipyard.in/

സിയാൽ ഡ്യൂട്ടി ഫ്രീയിൽ എം.ബി.എ.ക്കാർക്ക് അവസരം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീ ട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ മാനേജർ ട്രെയിനി- എം.ബി .എ. (മാർക്കറ്റിങ്)- 5, അസിസ്റ്റന്റ് മാനേജർ- എം.ബി.എ. (മാർ ക്കറ്റിങ്, കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം- 1) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിവരങ്ങൾക്ക്:http://careers.cochindutyfree.com/ അവസാന തീയതി: ജൂലായ് ഏഴ്

ഐഡിബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ

ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ 82, അസിസ്റ്റന്റ് ജന റൽ മാനേജർ-111, ഡെപ്യൂട്ടി ജനറൽ മാനേജർ-33 എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കേണ്ട വിധം http://www.idbibank.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10

ബിഐഎസിൽ യംഗ് പ്രഫഷണൽ

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ യംഗ് പ്രഫഷണലുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 46 ഒഴിവുകളാണ് ഉള്ളത്.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം വിശദവിവരങ്ങൾക്ക്  https://www.bis.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 അവസരം

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒ ഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. എൻജിനിയർ തസ്തികയിൽ 207 ഒഴിവുകൾ.വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://www.hindustanpetroleum.com/ വെബ്സൈറ്റ് കാണുക. അപേക്ഷാ ഫീസ്. 1180 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22,


Send us your details to know more about your compliance needs.