So you can give your best WITHOUT CHANGE
കെ-ടെറ്റ്: അപേക്ഷ ഏപ്രിൽ 17 വരെ അപേക്ഷിക്കാം
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഭവൻ നടത്തും. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഭാഷാധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു - യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് & ക്രാഫ്റ്റ്, കായികം) എന്നിങ്ങനെ 4 വിഭാഗങ്ങളിലാണു സിലബസ്. കൂടുതൽ വിവരങ്ങൾക്ക് https://ktet.kerala.gov.in. സന്ദർശിക്കുക. എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴുതാനും ഒരപേക്ഷ മതി. പക്ഷേ ഓരോ വിഭാഗത്തിലേക്കും 500 രൂപ ഫീസടയ്ക്കണം. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 250 രൂപ അടച്ചാൽ മതിയാകും. ഓരോ കാറ്റഗറിയിലെയും അപേക്ഷകർക്കു വേണ്ട മിനിമം യോഗ്യതയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. 1,2,4 കാറ്റഗറികളിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലുമുണ്ട്. മൂന്നാം കാറ്റഗറിയിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രം. അപേക്ഷ നൽകുന്നതു സംബന്ധിച്ച നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 18-21 പുറങ്ങളിലുണ്ട്. ഏപ്രിൽ 3 മുതൽ 17വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും, പരീക്ഷാഫീസടയ്ക്കാനും, അപേക്ഷയുടെ പ്രിന്റെടുക്കാനും സൗകര്യമുണ്ട്. പ്രിന്റ് സൂക്ഷിക്കുക. ഏപ്രിൽ 25ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. മേയ് 12ന് കാറ്റഗറി - 1 പരീ ക്ഷ രാവിലെ 10 മുതൽ 12 വരെയും, കാറ്റഗറി - 2 പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയും മേയ് 15 ന് കാറ്റഗറി - 3 പരീക്ഷ രാവിലെ 10 -12 വരെയും കാറ്റഗറി - 4 പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയും നടക്കും. ഓരോ വിഭാഗത്തിലെ പരീക്ഷയിലും 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. നെഗറ്റീവ് മാർക്കില്ല. ഒഎംആർ ഉത്തരക്കടലാസായിരിക്കും. യോഗ്യതയ്ക്കു ടെസ്റ്റിൽ കുറഞ്ഞത് 60% മാർക്ക് നേടണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 55%, ഭിന്നശേഷി വിഭാഗക്കാർ 50% എന്ന ക്രമത്തിൽ നേടിയാലും മതി. അപേക്ഷകർക്കു പ്രായപരിധി നിർദേശിച്ചിട്ടില്ല. ഒരിക്കൽ വിജയിച്ച കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ല. ഏതു ജില്ലയിലെ സിലക്ഷനിലാണു താൽപര്യമെന്ന് അപേക്ഷയിൽ കാണിക്കണം. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.
Send us your details to know more about your compliance needs.