Let us do the

Question Paper for Higher Secondary Students on the Website (22-02-2023)

So you can give your best WITHOUT CHANGE

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പർ വെബ്സൈറ്റിൽ

വാർഷിക പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്കു വഴികാട്ടാൻ ചോദ്യപ്പേപ്പർ വെബ്സൈറ്റുമായി സർക്കാർ. സിലബസിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. ഹയർസെക്കൻഡറി ക്ലസ്റ്റർ തല ഏകദിന ശില്പശാലയിൽ ഓരോ വിഷയത്തിലെയും അധ്യാപകർ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് സാംപിൾ ചോദ്യങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനം നടത്തിയിരുന്നു. ഭൂരിപക്ഷം അധ്യാപകരും ഈ ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുത്തതിനാൽ എല്ലാവരുടെയും കൈയൊപ്പ് പതിഞ്ഞതാണ് ഇപ്പോഴത്തെ മാതൃകാ ചോദ്യ പേപ്പറുകളെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എൻ.സി.ഇ.ആർ.ടി.യുടെ ഉള്ളടക്ക ക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത സിലബസിലെ ചില ഭാഗങ്ങൾ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് ചോദ്യപ്പേപ്പർ. പൊതു പരീക്ഷയുടെ അതേമാതൃകയിൽ ഭാഷാവിഷയങ്ങളൊഴികെയുള്ള ചോദ്യങ്ങൾക്ക് മലയാളപരിഭാഷകൂടി ലഭ്യമാക്കും. ചോദ്യ പേപ്പറുക്കാളും വിശദ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ് https://questionpool.scert.kerala.gov.in/


Send us your details to know more about your compliance needs.