So you can give your best WITHOUT CHANGE
കോൾ ഇന്ത്യയിൽ 1050 മാനേജ്മെന്റ് ട്രെയിനി
യോഗ്യത: ബി.ഇ/ബി.ടെക്./ബി.എസ്.സി.(എൻജി)/എം.സി.എ.
തിരഞ്ഞെടുപ്പ് ഗേറ്റ് 2022 അടിസ്ഥാനമാക്കി
മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 1050 ഒഴിവുണ്ട്. ഗേറ്റ് 2022 സ്ലോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.
ഒഴിവുകൾ: മൈനിങ്-699, സിവിൽ -160, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-124, സിസ്റ്റം ആൻഡ് ഇ.ഡി. പി -67.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: https://www.coalindia.in/. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 22.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 അവസരം
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. എൻജിനീയർ തസ്തികയിൽ 207 ഒഴിവുണ്ട്.വിശദ വിവരങ്ങൾക്കും https://www.hindustanpetroleum.com/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 1180 രൂപ. എസ്.സി./ എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 22.
സേനകളിൽ 46000 അഗ്നിവീർ
സേനകളിലേക്കുള്ള പുതിയ റിക്രൂ ട്ട്മെന്റ് നടപടിയായ അഗ്നിവീർ പദ്ധതിയിലേക്കുള്ള വിജ്ഞാപനമായി. കരസേനയിലേക്ക് ജൂലായ് മുതൽ അപേക്ഷ സമർപ്പിക്കാം.ബന്ധപ്പെട്ട ആർമി റിക്രൂട്ടിങ് ഓഫീസിന് കീഴിലാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്കുംഅപേക്ഷിക്കാനും https://www.joinindiannavy.gov.in/ വെബ്സൈറ്റ് കാണുക.
Send us your details to know more about your compliance needs.