So you can give your best WITHOUT CHANGE
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2023 ജനുവരി 22നു നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിൽ (https://www.prd.kerala.gov.in/, http://www.lbscentre.kerala.gov.in/) ലഭ്യമാണ്. ആകെ 21905 പേർ പരീക്ഷ എഴുതിയതിൽ 4054 പേർ വിജയിച്ചു. വിജയശതമാനം 18.51 ആണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാഫോം മാർച്ച് 10 മുതൽ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2560311, 312, 313. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.lbscentre.kerala.gov.in/
Send us your details to know more about your compliance needs.