Let us do the

CUSAT with vocational course in 3D printing-(20-09-2022)

So you can give your best WITHOUT CHANGE

ത്രീ ഡി പ്രിന്റിങ്ങിൽ തൊഴിലധിഷ്ഠിത കോഴ്സുമായി കുസാറ്റ്

ഭാവിയുടെ പ്രിന്റിങ് സാങ്കേതികവിദ്യയായ ത്രീ ഡി പ്രിന്റിങ് പഠിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അവസരമൊരുക്കുന്നു. എൻജിനിയറിങ് വിഷയങ്ങളിൽ ബി.ടെക്./ഡിപ്ലോമ/ഐ. ടി.ഐ. യോഗ്യതയുള്ളവർക്കും വിദ്യാർഥികൾക്കും എൻജിനിയറിങ് ഗ്രാഫിക്സിൽ അറിവുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. രണ്ടു മാസത്തെ കോഴ്സുകൾ കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ കാഡ് സെന്ററിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കും. കുസാറ്റ് വിദ്യാർഥി കൾക്ക് 9440 രൂപയും മറ്റുള്ളവർക്ക് 11,800 രൂപയുമാണ് ഫീസ്.
അപേക്ഷയും പ്രോസ്പെക്ടസും https://cusat.ac.in/ -ൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക്: 0484-2862616, 7306061646.


Send us your details to know more about your compliance needs.