Let us do the

Polytechnic Diploma: Apply from June 14 (12-06-2023)

So you can give your best WITHOUT CHANGE

പോളിടെക്നിക് ഡിപ്ലോമ: ജൂൺ 14 മുതൽ അപേക്ഷിക്കാം

പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കും സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ വെബ്സൈറ്റ് വഴി ജൂൺ 14 മുതൽ 30 വരെ നൽകാം. എൻ.സി.സി., സ്പോർട്സ് ക്വാട്ടയിലേക്ക് ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകർപ്പ് എൻ.സി.സി. ഡയറക്ടറേറ്റിലേക്കും - സ്പോർട്സ് കൗൺസിലിലേക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.polyadmission.org/


Send us your details to know more about your compliance needs.