So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജി 45 ഒഴിവുകൾ
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജിക്കു കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ റിസർച് ഫെലോയുടെ 45 ഒഴിവ്. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിൽ എംഎസ്‌സി, എംടെക്, എംഎസ് യോഗ്യതക്കാർക്കാണ് അവസരം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.tropmet.res.in
IHB ലിമിറ്റഡ്: 25 ഒഴിവുകൾ
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്‌ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്‌ത സംരംഭമായ ഐഎച്ച്ബി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ, എൻജിനീയർ, ഓഫിസർ തസ്‌തികകളിലായി 25 ഒഴിവ്. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ihbl.in
Send us your details to know more about your compliance needs.