Let us do the

Exam Notification-[11-04-2022]

So you can give your best WITHOUT CHANGE

‘നാറ്റ’: ആദ്യ പരീക്ഷ ജൂൺ 12ന്; അപേക്ഷ മേയ് 23 വരെ

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ ഓൺലൈൻ അഭിരുചി പരീക്ഷയുണ്ട്.ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ www.coa.gov.in 5–വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാം പ്രവേശനത്തിനുള്ള അഭിരുചി നിർണയിച്ച് പ്രവേശനാർഹത ഉറപ്പാക്കാനാണ് ‘നാറ്റ’ എന്ന പരീക്ഷ കൗൺസിൽ നടത്തുന്നത് (വെബ്: www.nata.in ഹെൽപ് ഡെസ്ക്: 08045549467, nata.helpdesk2022@gmail.com).


Send us your details to know more about your compliance needs.