So you can give your best WITHOUT CHANGE
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
ഗണിതത്തിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങളിൽ മികവു പുലർത്തുന്ന ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24ലെ പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 1 മുതൽ സ്വീകരിക്കും. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് മേയ് 7 ലെ എൻട്രൻസ് പരീക്ഷയെഴുതണമെന്നതാണു പൊതുനിയമം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം ദേശീയതലത്തിൽ 30 ൽ ഏറെ പരീക്ഷാകേന്ദ്രങ്ങൾ പതിവാണ്. പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക നിയമങ്ങളുണ്ട്. എൻട്രൻസ് സ്കോർ അടിസ്ഥാനമാക്കിയാണ് പൊതുവേ സിലക്ഷനെങ്കിലും ഇന്റർവ്യൂവും ഉണ്ടായിരിക്കാം. പിഎച്ച്ഡി പ്രവേശനറാങ്കിങ്ങിന് ഇന്റർവ്യൂ നിർബന്ധം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബിഎസ്സി പ്രോഗ്രാമുകളിലെ ഏതു ശാഖ വേണമെന്ന് അപേക്ഷയിൽ കാണിക്കേണ്ടതില്ല; പ്രവേശനത്തിനു ശേഷം അറിയിച്ചാൽ മതി. ഉയർന്ന നിരക്കിൽ ട്യൂഷൻ ഫീ നൽകേണ്ടിവരും. എംഎസ്സി ഡേറ്റാ സയൻസിന് 2 ലക്ഷം രൂപയും മറ്റു പ്രോഗ്രാമുകൾക്ക് ഒരു ലക്ഷം രൂപയുമായിരുന്നു മുൻ ബാച്ചിലെ സെമസ്റ്റർ ഫീ നിരക്കുകൾ. ഇതിൽ മാറ്റം വരാം .സമർഥർക്ക് ഫീസ് തുക പൂർണമായും സ്കോളർഷിപ്പായി ലഭിക്കുന്ന വ്യവസ്ഥകകളുമുണ്ട്. പിഎച്ച്ഡിക്ക് ദേശീയ മാനദണ്ഡപ്രകാരം ഫെലോഷിപ് ലഭിക്കും. ക്യാംപസിൽ താമസിക്കണം. വിശദവിവരങ്ങൾ ഫെബ്രുവരിയിൽ പ്രസിദ്ധപ്പെടുത്തും. (CMI: Chennai Mathematical Institute, H1, SIPCOT IT Park, Siruseri, Kelambakkam -603103; Ph: 71961000; email: admissions@cmi.ac.in; website: https://www.cmi.ac.in/admissions/.)
Send us your details to know more about your compliance needs.