So you can give your best WITHOUT CHANGE
വിദ്യാ സമുന്നതി സ്കോളർഷിപ്പ്
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം ,സി എ,സി .എം .എ / സി.എസ്., ദേശീയ സ്ഥാപനങ്ങളിലെ ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി. പഠനത്തിനാണ് സ്കോളർഷിപ്പ്.
മെഡിക്കൽ/എൻജിനിയറിങ് (ബിരുദം, ബിരുദാനന്തരബിരുദം), സിവിൽ സർവീസസ്, ബാങ്ക്, പി.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ മത്സരപരീക്ഷകൾക്കും സഹായധനം (വിദ്യാ സമുന്നതി-മത്സരപ്പരീക്ഷാ സഹായധനം) ലഭിക്കും.
വിദ്യാ സമുന്നതി സ്റ്റോളർഷിപ്പിന് നവംബർ 20 വരെയും മത്സരപ്പരീക്ഷാ പരിശീലനത്തിന് 21 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://www.kswcfc.org/
Send us your details to know more about your compliance needs.