Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (31-12-2025)

So you can give your best WITHOUT CHANGE

ബാങ്ക് ഓഫ് ഇന്ത്യയിൽ 400 അപ്രന്റിസ് ഒഴിവുകൾ

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. ഇതിൽ അഞ്ച് ഒഴിവ് കേരളത്തിലാണ് (തിരുവനന്തപുരം സോൺ). ഒരു വർഷമാണ് പരിശീലനകാലാവധി. ബിരുദധാരികൾക്കാണ് അവസരം അപേക്ഷാസമർപ്പണത്തിന്റെ മാർഗനിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ https://bankofindia.bank.in  വെബ്സൈറ്റിൽ ലഭിക്കും.

സഹകരണ ബാങ്കുകളിൽ 109 ഒഴിവുകൾ

സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള 109 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 22. വിശദവിവരങ്ങൾക്ക്: https://cseb.kerala.gov.in/ 

ലക്നൗ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്: 56  ഒഴിവുകൾ

ലക്നൗവിലെ കല്യാൺസിങ് സൂപ്പർ സ്പെഷൽറ്റി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്ത‌ികകളിൽ 56 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്: http://cancerinstitute.edu.in 


Send us your details to know more about your compliance needs.