Let us do the

Coffee Management: Application up to 16-(06-09-2022)

So you can give your best WITHOUT CHANGE

കോഫി മാനേജ്മെന്റ്: അപേക്ഷ 16 വരെ

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് (PGDCQM) പ്രവേശനത്തിനു സെപ്റ്റംബർ 16 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും.

ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ
സയൻസ് ഇവയിൽ ഒന്നെങ്കിലും അടങ്ങിയ ബിരുദം അഥവാ ഏതെങ്കിലും അഗ്രികൾചറൽ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ: രണ്ടര ലക്ഷം രൂപ; പട്ടികവിഭാഗക്കാർക്ക്: 1.25 ലക്ഷം. https://www.indiacoffee.org/


Send us your details to know more about your compliance needs.