Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-12-2023)

So you can give your best WITHOUT CHANGE

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനുള്ള സമയം നീട്ടിയിരിക്കുന്നു

യഥാസമയം പുതുക്കാതെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ നഷ്ടപ്പെട്ടവർക്കു മുൻഗണന നിലനിർത്തി പുതുക്കാൻ അവസരം. 2000 ജനുവരി ഒന്നുമുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ രജിസ്ട്രേഷനുകളാണ് പുതുക്കാനാകുന്നത്. 2024 ജനുവരി 31 വരെയാണ് ഇതിന് അവസരം.

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 363 അപ്രന്റിസ് ഒഴിവുകൾ

കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ഇ.സി .ഐ.എൽ.) അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ 250 പേരെയും ഡിപ്ലോമക്കാരായ 113 പേരെയുമാണ് തിരഞ്ഞെടുക്കുക. ഒരുവർഷമാണ് പരിശീലനം. അപേക്ഷകർ എൻ.എ.ടി.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: www.ecil.co.in 

റെയിൽവേയിൽ 3093 അപ്രന്റിസ്  ഒഴിവുകൾ

ന്യൂഡൽഹി  ആസ്ഥാനമായ  നോർത്തേൺ റെയിൽവേയിൽ 3093  അപ്രന്റിസ് ഒഴിവ്. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rrcnr.or 


Send us your details to know more about your compliance needs.