So you can give your best WITHOUT CHANGE
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു അപേക്ഷിക്കാം
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക്-ടു-ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം. ഈ പദ്ധതിപ്രകാരം വനിതകൾക്ക് ശാസ്ത്രരംഗത്തേക്ക് മടങ്ങിവരാനായി ഫെലോഷിപ്പ് നൽകിവരുന്നു. താത്പര്യമുള്ളവർ ഓൺലൈനായി ഫെബ്രുവരി 28-നകം അപേക്ഷിക്കണം. സയൻസ്/ എൻജിനിയറിങ് വിഷയങ്ങളിൽ ഗവേഷണ ബിരുദമാണ് യോഗ്യത.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരമാവധി രണ്ടുവർഷത്തേക്ക് മാസം 45000 രൂപയും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in കാണുക. ഫോൺ: 0471-2548208, 2548346. Email: wsd.kscte@kerala.gov.in | wsdlkscste@gmail.com.
Send us your details to know more about your compliance needs.