Let us do the

Civil Services Exam Training (17-02-2023)

So you can give your best WITHOUT CHANGE

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

എംജി സർവകലാശാലയുടെ സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് മേയ് 10 വരെ അപേക്ഷിക്കാം. ബിരുദധാരികൾക്ക് റഗുലർ ബാച്ചും പ്ലസ് ടു മുതലുള്ളവർക്ക് ഈവനിങ്, പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഫൗണ്ടേഷൻ ബാച്ചുകളുമുണ്ട്. റഗുലർ ഒഴികെയുള്ളവ ഓൺലൈനാണ്. ആകെ 70 സീറ്റ്. പ്രായപരിധി 15- 30, സംവരണ വിദ്യാർഥികൾക്ക് ഇളവ്. ഇന്റർവ്യൂ വഴിയാണു തിരഞ്ഞെടുപ്പ്. അപേക്ഷാഫോമ് വെബ്‌സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷ യോഗ്യതാരേഖകളും റജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ രസീതും സഹിതം ഡയറക്ടർ (ഐ/സി), സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, എംജി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം-686560 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. കോഴ്സ് ഫീസ് ജനറൽ - 40,000 രൂപ. എസ്സി, എസ്ടി - 20,000, റജിസ്ട്രേഷൻ ഫീസ് യഥാക്രമം 250, 150. ഫോൺ: 9188374553. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.mgu.ac.in/


Send us your details to know more about your compliance needs.