So you can give your best WITHOUT CHANGE
NITTTR: 65 ഒഴിവ്
ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ 65 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രൊഡക്ഷൻ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സ്റ്റോർ പർച്ചേസ് ഓഫിസർ, ക്യാമറാമാൻ, സ്ക്രിപ്റ്റ് റൈറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, മീഡിയ ഡിസൈനർ കം ഡി മാൻ, റിസർച് അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് ഫൊട്ടോഗഫർ, ലാബ് ടെക്നീഷ്യൻ (സയൻസ്, ഇലക്ട്രിക്കൽ), എസി ടെക്നീഷ്യൻ, ജൂനിയർ സ്റ്റെനോഗ്രഫർ, സെക്യൂരിറ്റി അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ഓവർഹെഡ്, ബസ് ഡ്രൈവർ, മേസൺ കം പ്ലംബർ, മൾട്ടി സ്കിൽ അറ്റൻഡന്റ്, ഇന്റേണൽ ഓഡിറ്റർ (ഡപ്യൂട്ടേഷൻ). വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും https://www.nitttrbpl.ac.in/
ഡൽഹി ഡിജിറ്റൽ ലൈബ്രറി: ഏപ്രിൽ 19 വരെ അപേക്ഷിക്കാം
ഡൽഹിയിലെ സിഎസ്ഐആർ ട്രഡീഷനൽ നോളജ് ഡിജിറ്റൽ ലൈബ്രറി യൂണിറ്റിൽ 59 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. താൽക്കാലിക കരാർ നിയമനം. ഹൈദരാബാദ്, ജമ്മു, ശ്രീനഗർ, ചെന്നൈ, ലേ ലഡാക്ക്, പലംപുർ എന്നിവിടങ്ങളിലും ഒഴിവുണ്ട്. ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: സീനിയർ പ്രോജക്ട് അസോഷ്യേറ്റ് (ഐടി, ആയുർവേദ, യുനാനി, സിദ്ധ, പേറ്റന്റ്സ്), പ്രോജക്ട് അസോഷ്യേറ്റ് (ഐടി, ആയുർവേദ, യുനാനി, യോഗ, സിദ്ധ, പേറ്റന്റ്സ്). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.csir.res.in/
Send us your details to know more about your compliance needs.