Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-02-2023)

So you can give your best WITHOUT CHANGE

UPUMS 220 സ്റ്റാഫ് നഴ്സ് ഒഴിവ്

ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ 220 സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത് പരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യത: ബി.എസ്സി (ഓണേഴ്സ്) നഴ്സിങ്/പോസ്റ്റ് -ബേസിക് ബി.എസ്സി നഴ്സിങ്. അല്ലെങ്കിൽ, ജനറൽ നഴ്സിങ് മിഡ് വൈഫറിയിൽ പോസ്റ്റ് ഗ്രാജവറ്റ് ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷകർക്ക് ഇന്ത്യൻ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് & മിഡ് വൈഫ് രജിസ്ട്രേഷൻ വേണം. പ്രായം 18-40 വയസ്സ്. ശമ്പളം 44,900-1,42,400 രൂപ. അപേക്ഷാഫീസ് 2000 രൂപ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ https://www.upums.ac.in/

ഫാക്ടിൽ എൻജിനീയർ നിയമനം

കേരള ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) എൻജിനീയർ(സിവിൽ) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 25,750 രൂപ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദവും ഒരുവർഷ പ്രവൃത്തിപരിചയവും. പ്രായം 35 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 (4 pm). അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ്/ രജിസ്റ്റഡ് പോസ്റ്റായും അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://www.fact.co.in/


Send us your details to know more about your compliance needs.