Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(17-06-2023)

So you can give your best WITHOUT CHANGE

സൗത്ത് സെൻട്രൽ റെയിൽവേയിൽ ടെക്നിക്കൽ അസോഷ്യേറ്റ്

സൗത്ത് സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്നിക്കൽ അസോഷ്യേറ്റ് (കൺസഷൻ/ഓപ്പൺ ലൈൻ) തസ്തികയിൽ 35 ഒഴിവ്. കരാർ നിയമനം. അപേക്ഷ ജൂൺ 30 വരെ. സിവിൽ എൻജിനീയറിങ് വർക്സ്, ഇലക്ട്രിക്കൽ ഡ്രോയിങ് , സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ഡ്രോയിങ് എന്നീ വിഭാഗങ്ങളിലാണ് അവസരം. എൻജിനീയറിങ് ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://scr.indianrailways.gov.in/

കോർഡൈറ്റ് ഫാക്ടറിയിൽ 150 വർക്കർ ഒഴിവുകൾ 

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ തമിഴ്നാട് നീലഗിരി അറുവൻകാട് കോർഡൈറ്റ് ഫാക്ടറിയിൽ കെമിക്കൽ പ്രോസസ് വർക്കർ (സിപിഡബ്ല്യു) 150 ഒഴിവ്. ഒരു വർഷ കരാർ നിയമനം. എക്സ്-അപ്രന്റിസ് ഓഫ് എഒസിപി ട്രേഡുകാർക്കാണ് അവസരം. യോഗ്യത: പത്താം ക്ലാസ്, എഒസിപി (അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻഎസി/എൻടിസി (എൻസിവിടി), സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഓർഡനൻസ് ഫാക്ടറികളുടെ പരിശീലനം/പരിചയം. പ്രായപരിധി 18 മുതൽ 30 വരെ.  അർഹർക്ക് ഇളവ്. വിവരങ്ങൾക്ക്: https://cordite.co.in

 


Send us your details to know more about your compliance needs.