Let us do the

Special Education D.Ed -(20-07-2022)

So you can give your best WITHOUT CHANGE

സ്പെഷ്യൽ എജുക്കേഷൻ:ഡി.എഡിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേ റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ നടത്തുന്ന ഡിപ്ലോമ ഇൻ എജുക്കേഷൻ സ്പെഷ്യൽ എജുക്കേഷൻ (ഇന്റലക്ച്വൽആൻഡ് ഡെവലപ്മെന്റൽ ഡിസെബിലിറ്റീസ്)-(D.Ed.Spl.Ed-DD) കോഴ്സിന് അപേക്ഷിക്കാം.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിൽ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപക പരിശീലനമാണ് നൽകുന്നത്. രണ്ടുവർഷത്തെ കോഴ്സാണ്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള പ്ലസ് ടു വിജയമാണ് പ്രവേശന യോഗ്യത.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ Centralized Online Admission process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലായ് 21. കൂടുതൽ വിവരങ്ങൾ http://www.rehabcouncil.nic.in/  വെബ്സൈറ്റിലുണ്ട്.ഫോൺ: 0471 2418524, 9383400208.


Send us your details to know more about your compliance needs.