So you can give your best WITHOUT CHANGE
നവോദയ പ്രവേശനപരീക്ഷ 29നു
ജവാഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ വിലാസവും വയസ്സും തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കണമെന്നു പുതിയ നിബന്ധന. ഹാൾടിക്കറ്റിനു പുറമേ, ആധാർ കാർഡ് / റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റ് എന്നിവയാണു ഹാജരാക്കേണ്ടത്. വയസ്സും വിലാസവും ഉള്ള ആധാർ കാർഡുണ്ടെങ്കിൽ അതു മതി. ആധാർ കാർഡിലെ വിലാസവും താമസസ്ഥലവും വ്യത്യസ്തമാണെങ്കിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റും, ആധാർ കാർഡിൽ ജനനത്തീയതി ഇല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റും ഹാജരാക്കണം. നവോദയ ആറാം ക്ലാസ് പ്രവേശനപരീക്ഷ ഈ മാസം 29നു 11.30 മുതൽ 1.30 വരെയാണ്. ബുദ്ധിശേഷി, ഗണിതം, ഭാഷ എന്നീ വിഭാഗങ്ങളിലായി 80 ഒബ്ജക്ടീവ് ചോദ്യങ്ങൾ. അപേക്ഷകരുടെ റജിസ്റ്റർ നമ്പർ അറിയാൻ: https://cbseitms.rcil.gov.in/nvs/ChildernPrint/findRegistrationno . റജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ: https://cbseitms.rcil.gov.in/nvs/AdminCard/AdminCard
Send us your details to know more about your compliance needs.