Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-02-2023)

So you can give your best WITHOUT CHANGE

അധ്യാപകർ/ പ്രിൻസിപ്പൽ ഒഴിവ്

കോട്ടയത്തെ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (CPAS) സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ വിവിധ ഡിപാർട്മെന്റുകളിൽ അധ്യാപക ഒഴിവുകളിലേക്കും കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ കുമളി സെന്ററിൽ പ്രിൻസിപ്പൽ ഒഴിവിലും അവസരം. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങളും തസ്തികകളും, എംഎൽടി (പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ), ഫാർമസി (പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ), മെഡിക്കൽ ഡോക്യുമന്റേഷൻ (പ്രഫസർ), എംഎച്ച്എ (അസോഷ്യേറ്റ് പ്രഫസർ), നഴ്സിങ് (അസിസ്റ്റന്റ് പ്രഫസർ). ഫോൺ: 0481-2595478. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും https://cpas.ac.in/.

ഫിനാൻസ് മാനേജർ നിയമനം

തിരുവനന്തപുരത്തു നാഷനൽ ആയുഷ് മിഷനു കീഴിൽ 1 ഫിനാൻസ് മാനേജർ ഒഴിവ്, കരാർ നിയമനം. സിഎ/ഐസിഡബ്ല്യുഎ/എംബിഎ (ഫിനാൻസ്)+3 വർഷ പരിചയം ആണു യോഗ്യത. പ്രായപരിധി 40. ശമ്പളം: 50,000, ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://arogyakeralam.gov.in/


Send us your details to know more about your compliance needs.