Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-03-2023)

So you can give your best WITHOUT CHANGE

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിൽ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. സിലക്ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള കർണാടക റീജനിൽ 378 ഒഴിവ്. അപേക്ഷ ഈ മാസം 27 വരെ. യോഗ്യത: എസ്എസ്എൽസി/ പ്ലസ് ടു / ബിരുദം. പ്രായം, ഒഴിവുള്ള വകുപ്പുകൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്.സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ/ പട്ടികവിഭാഗക്കാർ/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായോ എസ്ബിഐ വഴി ചലാനായോ 28 വരെ ഫീസ് അടയ്ക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ssc.nic.in/

സൗത്ത് ഇന്ത്യൻ ബാങ്കിൽ പിഒ: മാർച്ച് 19 വരെ

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രബേഷനറി ഓഫിസർ (സിഎംഎ) തസ്തികയിലേക്ക് ഈ മാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത (2023 ഫെബ്രുവരി 28ന്): സിഎംഎ/ ഐസിഡബ്ല്യുഎ. പ്രായം (2023 ഫെബ്രുവരി 28ന്). 28 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. തിരഞ്ഞെടുപ്പ്; ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ വഴി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.southindianbank.com/


Send us your details to know more about your compliance needs.