So you can give your best WITHOUT CHANGE
നൃത്ത, സംഗീത പഠനം, കഥക് കേന്ദ്രയിൽ
രംഗകലകളിലെ പഠനങ്ങൾക്ക് അവസരമൊരുക്കി, ന്യൂഡൽഹിയിലെ കഥക് കേന്ദ്ര (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കഥക് ഡാൻസ്), 2022-23 സെഷനിൽ നടത്തുന്ന കഥക് ഡാൻസ്, മ്യൂസിക് പരിശീലന പരിപാടികളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സംഗീത നാടക അക്കാദമിയുടെ അനുബന്ധസ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട്. ഫുൾടൈം അഡ്വാൻസ് കോഴ്സുകളിലേക്കാണ് പ്രവേശനം.
കോഴ്സുകളുടെ വിശദാംശങ്ങൾ http://kathakkendra.in/ ൽ ഉള്ള പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. എല്ലാ പ്രോഗ്രാമുകൾക്കും പ്രായം കണക്കാക്കുന്നത് 2022 ജൂൺ ഒന്ന് വെച്ചാണ്.
അപേക്ഷാ ഫോം http://kathakkendra.in/ ൽനിന്ന് ജൂൺ 24 വരെ ഡൗൺലോഡുചെയ്തെടുക്കാം. സ്ഥാപനത്തിൽനിന്ന് ജൂൺ 24 വരെ നേരിട്ടും വാങ്ങാം (2, സൻ മാർട്ടിൻ മാർഗ്, ചാണക്യപുരി, ന്യൂഡൽഹി-110021). പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂൺ 28-നകം സ്ഥാപനത്തിൽ ലഭിക്കണം. ഇ-മെയിൽ വഴി admission@ kahakkendra.in ലേക്കും അയക്കാം.
Send us your details to know more about your compliance needs.