Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (2-12-2023)

So you can give your best WITHOUT CHANGE

പവർഗ്രിഡ്: 203 ജൂനിയർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവുകൾ

കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ C ടെക്നീഷ്യൻ ട്രെയിനിയുടെ (ഇലക്ട്രീഷ്യൻ) 203 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപത് - റീജനുകളിലായാണ് ഒഴിവുകൾ. കേരളവും തമിഴ്‌നാടും കർണാടകയുടെ ഒരു ഭാഗവും ഉൾപ്പെടുന്ന സതേൺ റീജൻ-II-ൽ 30 ഒഴിവാണുള്ളത്. യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല. വിശദവിവരങ്ങൾ www.powergrid.in -ൽ ലഭിക്കും. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബർ 12.

RCC: 7 അസി. പ്രഫസർ ഒഴിവുകൾ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ 7 അസിസ്‌റ്റൻ്റ് പ്രഫസർ ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 6 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ: മെഡിക്കൽ ഓങ്കോളജി, പതോളജി, അനസ്‌തീസിയോളജി, സർജിക്കൽ ഓങ്കോളജി, റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in 


Send us your details to know more about your compliance needs.