So you can give your best WITHOUT CHANGE
ജർമനിയിൽ 200 നഴ്‌സ് ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ മേയ് രണ്ടാം വാരം. ഇന്റർവ്യൂവിനു റജിസ്‌റ്റർ ചെയ്യാനും കുടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.
NBCC ഇന്ത്യ: 87 ഒഴിവുകൾ
ഡൽഹി ആസ്ഥാനമായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ 87 ഒഴിവ്. റഗുലർ നിയമനം. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകളും ബ്രായ്ക്കറ്റിൽ ഒഴിവുള്ള വിഭാഗങ്ങളും: മാനേജർ (ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്), പ്രോജക്‌ട് മാനേജർ (സ്ട്രക്‌ചറൽ ഡിസൈൻ-സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ ഡിസൈൻ), ഡപ്യൂട്ടി മാനേജർ (എച്ച്ആർഎം, ക്വാണ്ടിറ്റി സർവേയർ-സിവിൽ, ക്വാണ്ടിറ്റി സർവേയർ-ഇലക്ട്രിക്കൽ), ഡപ്യൂട്ടി പ്രോജക്ട് മാനേജർ (സ്ട്രക്‌ചറൽ ഡിസൈൻ-സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ ഡിസൈൻ), സീനിയർ പ്രോജക്‌ട് എക്സിക്യൂട്ടീവ് (സിവിൽ, ഇലക്ട്രിക്കൽ), മാനേജ്മെന്റ് ട്രെയിനി (ലോ), ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ). യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: www.nbccindia.in സന്ദർശിക്കുക.
Send us your details to know more about your compliance needs.